തൃശ്ശൂര്|
സജിത്ത്|
Last Modified തിങ്കള്‍, 16 ജനുവരി 2017 (08:41 IST)
സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ജനപങ്കാളിത്തം നഷ്ടപ്പെട്ട് ഉദ്യോഗസ്ഥ മേധാവിത്യമുള്ളതായി മാറുന്നുവെന്ന് വിമര്‍ശനമാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ഉന്നയിച്ചത്. കൂടാതെ പ്രകടന പത്രികയിലെ ആവേശം മിഷന്‍ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതികളിലൂടെ സഫലമാവുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും പരിഷത്ത് തയ്യാറാക്കിയ കുറിപ്പില്‍ ആക്ഷേപിക്കുന്നു.
ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്ന തരത്തിലുള്ള ഒരു സംവിധാനവും സര്‍ക്കാരിന്റെ മിഷന്‍ പദ്ധതികളിലില്ല. സംസ്ഥാനത്തെ പഞ്ചായത്തുകള്‍ കേവലം നിര്‍വഹണ എജന്‍സികളായി മാറുമോയെന്നും ആശങ്കയുണ്ട്. ആസൂത്രണ നിര്‍വഹണ സംവിധാനത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഒന്നായി പഞ്ചായത്തു തല പദ്ധതി മാറാനാണ് നിലവില്‍ സാധ്യതകാണുന്നതെന്നും കുറിപ്പില്‍ ആരോപിക്കുന്നു.