ഒടുവിൽ ലിബർട്ടി ബഷീർ മുട്ടുമടക്കി, തിയേറ്റർ സമരം പിൻ‌വലിച്ചു; ദിലീപിന്റേത് ശക്തമായ ഇടപെടൽ, മുഖ്യമന്ത്രിയെ വിശ്വസിക്കുന്നുവെന്ന് ബഷീർ

എക്സിബിറ്റേഴ്സ് ഫെഡറേഷൻ മുട്ടുമടക്കി; തിയറ്റർ സമരം പിൻവലിച്ചു

കൊച്ചി| aparna shaji| Last Modified ശനി, 14 ജനുവരി 2017 (10:19 IST)
സിനിമാ മേഖല നാളുകളായി തുടർന്നുവന്നിരുന്ന പ്രതിസന്ധിക്ക് അവസാനം. എക്സിബിറ്റേഴ്സ് ഫെഡറേഷൻ തിയറ്റർ സമരം പിൻവലിച്ചു. സർക്കാർ ചർച്ചയ്ക്കു വിളിച്ചതിന്റെ അടിസ്ഥാനത്തിലാണു സമരം പിൻവലിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നു. പുതിയ സംഘടന ഞങ്ങൾക്ക് ഭീഷണിയല്ലെന്നും വ്യക്തമാക്കി.

തിയേറ്ററുകൾക്കെതിരെ പ്രതികാര നടപടിയുണ്ടായാൽ മുഖ്യമന്ത്രി ഇടപെടണമെന്നും ഫെ‍ഡറേഷൻ ആവശ്യപ്പെട്ടു. സമരത്തിനെതിരെ സർക്കാർ കടുത്ത നിലപാട് എടുത്തിരുന്നു. തിയറ്ററുകളിൽ ഇന്നു മുതൽ പ്രദർശനം ആരംഭിക്കും. പുതിയ സംഘടന ഇന്ന് രൂപീകരിക്കും. ഫെഡറേഷന്റെ ഏകപക്ഷീയമായ നിലപാടിനെ തള്ളി മുഖ്യമന്ത്രികൂടി രംഗത്തുവന്നതോടെ ലിബര്‍ട്ടി ബഷീറിനൊപ്പം നില്‍ക്കുന്ന ബാക്കിയുള്ള തിയറ്റര്‍ ഉടമകളുടെ നിലപാടും നിര്‍ണായകമാകും.

നടനും നിർമാതാവുമായി ദിലീപിന്റെ കാർമികത്വത്തിൽ നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ, മൾട്ടിപ്ലെക്സ് ഉടമകൾ, സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ, തിയറ്റർ ബിസിനസിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ തുടങ്ങിയവർ ചേർന്നു പുതിയ സംഘടനയുണ്ടാക്കുന്നതിനുള്ള തയാറെടുപ്പിലാണ്. അവർ ഇന്നു യോഗം ചേർന്നു സംഘടന പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്.

ഫെഡറേഷന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കില്ലെന്നു നിർമാതാക്കളും വിതരണക്കാരും വ്യക്തമാക്കുകയും ചെയ്തിരുന്നു. രൂക്ഷമായ ഭിന്നത പുതിയ സംഘടനയുടെ പിറവിയിലാണ് എത്തിച്ചത്. സൗകര്യമുള്ള ഏതു തിയറ്ററിലും റിലീസ് ചെയ്യാനുള്ള സാഹചര്യവും ഒരുങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ...

ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല: കെവി തോമസ്
ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ...

നിയമസഭാ തിരഞ്ഞെടുപ്പ്: മിഷന്‍ 2026ന് തുടക്കമിട്ട് ബിജെപി ...

നിയമസഭാ തിരഞ്ഞെടുപ്പ്: മിഷന്‍ 2026ന് തുടക്കമിട്ട് ബിജെപി നിയുക്ത സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയമസനിയമസഭാ ...

ഒപ്പമുണ്ട് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി ...

ഒപ്പമുണ്ട് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു
62 ലക്ഷത്തോളം പേര്‍ക്കാണ്1600 രൂപ വീതം ലഭിക്കുന്നത്

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ എസ്.എന്‍.ഡി.പി സംയുക്ത സമിതി ...

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ എസ്.എന്‍.ഡി.പി സംയുക്ത സമിതി അംഗങ്ങള്‍ ഷര്‍ട്ട് ധരിച്ചു പ്രവേശിച്ചു
എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുവദിക്കണമെന്ന് എസ്.എന്‍.ഡി.പിയും ശവഗിരി ...

കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി ...

കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
കർണാടക ചിത്രദുർ​ഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിം​ഗ് ...