കോഴിക്കോട്|
അഭിറാം മനോഹർ|
Last Modified വെള്ളി, 24 ഡിസംബര്‍ 2021 (15:17 IST)
കോഴിക്കോട്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന് മാതാപിതാക്കളുടെ ക്വട്ടേഷൻ. മകൾക്കും മരുമകനുമെതിരെ
ക്വട്ടേഷൻ നൽകിയ സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും അച്ഛനും ഉൾപ്പടെ 7 പേരെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്‌തു.
മകളുടെ ഭർത്താവിന്റെ ബന്ധുവിന് നേരത്തെ വെട്ടേറ്റിരുന്നു. പ്രണയവിവാഹത്തിന് പിന്തുണ നൽകിയ ഇവരുടെ സുഹൃത്തിനും അക്രമം നേരിട്ടിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ അജിത അച്ഛൻ അനിരുദ്ധൻ എന്നിവരുൾപ്പടെയാണ് അറസ്റ്റിലായത്.