പരവൂർ|
സജിത്ത്|
Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (07:40 IST)
പുറ്റിങ്ങൽ ക്ഷേത്രത്തിൽ ആവശ്യമായ മുന്‍കരുതലുകളെടുക്കാതെയാണ് വെടിക്കെട്ടു സാമഗ്രികൾ സൂക്ഷിച്ചിരുന്നതെന്ന് വെല്ലൂരിൽനിന്നെത്തിയ കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ ടി എൽ താണുലിംഗം.
വിദഗ്ധർ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
വെടിക്കെട്ടു നടക്കുന്നതിന്റെ 100 മീറ്റർ പരിധിയിൽ കെട്ടിടങ്ങൾ പാടില്ലയെന്ന കര്‍ശന നിയമം നിലവിലുണ്ട്. എന്നാല്‍ പുറ്റിങ്ങലിൽ വെടിക്കെട്ടു നടന്ന സ്ഥലത്തിന് അൻപതുമീറ്റർ ചുറ്റളവിൽ പോലും കെട്ടിടങ്ങൾ ഉണ്ട്. വെടിക്കെട്ട് സാമഗ്രികൾ വളരെ കരുതലോടെ സുക്ഷിക്കേണ്ട സൗകര്യം തെക്കേ കമ്പപ്പുരയിൽ ഇല്ലയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വടക്കേ കമ്പപ്പുരയും അദ്ദേഹം പരിശോധിച്ചു.
വെടിക്കെട്ടപകടത്തില്‍ തകർന്ന തെക്കേ കമ്പപ്പുരയും അശാസ്ത്രീയമായ രീതിയിലാണു നിർമിച്ചിരുന്നതെന്ന് സമീപവാസികള്‍ ആരോപിച്ചു. വെടിക്കെട്ടു നടന്നതിനു തൊട്ടടുത്തായിരുന്നു അടച്ചുറപ്പില്ലാത്ത ഈ തെക്കേ കമ്പപ്പുര സ്ഥിതിചെയ്തിരുന്നത്.