തിരുവനന്തപുരം|
Last Modified വെള്ളി, 3 ജൂലൈ 2015 (16:03 IST)
പറവൂര്‍ പീഡന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ¨ക്രെംബ്രാഞ്ചിന്റെ കണെ്‌ടത്തലിനെ കുറിച്ച് ഐജി സുരേഷ് രാജ് പുരോഹിത് അന്വേഷിക്കുമെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം.
സംസ്ഥാനത്തെ ഞെട്ടിച്ച പറവൂർ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളെ രക്ഷിക്കാന്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ അയൂബ് ഖാന്‍ ശ്രമിച്ചതായാണ് കണ്ടെത്തല്‍. പ്രോസിക്യൂട്ടറുടെ നീക്കങ്ങളിൽ സംശയം തോന്നിയ ക്രൈംബ്രാഞ്ച് ഇയാളുടെ ഫോണ്‍ സംഭാഷണം പിടിച്ചെടുക്കുകയായിരുന്നു.