തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 3 ജൂലൈ 2015 (12:32 IST)
ബാര്‍ കോഴക്കേസ്
സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടാകുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു.
ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ചിലര്‍ക്ക് നേരിയ പരുക്കേറ്റു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.