വിദേശ കോളുകൾ ടെലികോം വകുപ്പ് അറിയാതെ ഉപയോക്താക്കൾക്ക് എത്തിയ്ക്കും: കൊച്ചിയിൽ സമാന്തര എക്സേചേഞ്ചുകൾ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 3 ഫെബ്രുവരി 2021 (07:38 IST)
കൊച്ചി: കൊച്ചി നഗരത്തിൽ സമാന്തര എക്സ്‌ചേഞ്ചുകൾ പ്രവർത്തിയ്കുന്നതായി ടെലികോം വകുപ്പ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയിഡിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ കംബ്യൂട്ടറുകളും മറ്റു ഉപകരണങ്ങളും ഇയാളിൽനിന്നും പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയിൽ പല ഭാഗത്തായി നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങൾ പിടിച്ചെടുത്തത്. വിദേശത്തുനിന്നും വരുന്ന കോളുകൾ ടെലികോം വകുപ്പ് അറിയാതെ ഉപയോക്താക്കളിൽ എത്തിയ്ക്കുന്നതായിരുന്നു ഇവരുടെ പ്രവർത്തനം. തൃക്കാക്കരയിലെ ജഡ്ജി മുക്കിലുള്ള വാടകവീട്ടിലും, കൊച്ചി നഗരത്തിലെ ഒരു ഫ്ലാറ്റിലുമാണ് സമാന്തര എക്സ്‌ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്. വിദേശത്തുനിന്നും വരുന്ന കോളുകൾ ഇന്റർനെറ്റ് സഹായത്തോടെ ലോക്കൽ നമ്പരിൽനിന്നും ലഭിയ്ക്കുന്ന തരത്തിലേയ്ക് മാറ്റുകയായിരുന്നു ഇവിടെ പ്രധാനമായും ചെയ്തിരുന്നത്. തൃക്കാക്കരയിലെ സ്ഥപന ഉടമയ്ക്കെതിരെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :