വെബ്ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 2 ഫെബ്രുവരി 2021 (14:07 IST)
ഉപയോക്താളുടെ ഇന്റർനെറ്റ് ഡേറ്റ നഷ്ടം ഒഴിവാക്കുന്നതിന് പുതിയ ഫീച്ചർ നെറ്റ്ഫ്ലിക്സ് പരീക്ഷിയ്ക്കുന്നു. സ്ലീപ്പ് ടൈം എന്ന് പേരിട്ടിരിയ്ക്കുന്ന ഫീച്ചറാണ് ആഗോള തലത്തിൽ ആൻഡ്രോയിഡ് പതിപ്പുകളിൽ നെറ്റ്‌ഫ്ലിക്സ് പരീക്ഷിയ്ക്കുന്നത്. ഷോകളും സീരീസുകളും കാണുന്നതിനായി നിശ്ചിത സമയം ആപ്പിൽ സെറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിയ്ക്കുന്ന ഫീച്ചറാണ് ഇത്. 15 മിനിറ്റ്, 30 മിനിറ്റ്, 45 മിനിറ്റ് എന്നിങ്ങനെ ഉപയോക്താക്കൾക്ക് സെറ്റ് ചെയ്യാം. സെറ്റ് ചെയ്ത സമയം അവസാനിയ്ക്കുന്നതോടെ നെറ്റ്ഫ്ലിക്സ് തനിയെ തന്നെ വീഡിയോകൾ പ്ലേ ചെയ്യുന്നത് അവസാാനിപ്പിയ്ക്കും.
പരമ്പരകൾ കാണുമ്പോൾ എപ്പിസോഡുകൾ തുടർച്ചയായി പ്ലേ ചെയ്യുന്നത് തടയാൻ ഇതിലൂടെ സാധിയ്ക്കും. ഇതിലൂടെ ഇന്റർനെറ്റ് ഡേറ്റയും, ബാറ്ററി ചാർജും ലാഭിയ്ക്കാൻ സാധിയ്ക്കും. വീഡിയോകൾ കാണുന്നതിനിടെ ഉറങ്ങിപ്പോവുകയോ, വീഡിയോ ഓഫ് ചെയ്യാതെ മറ്റ് ആവശ്യങ്ങൾക്ക് പോവുകയോ ചെയ്താൽ തുടർച്ചയായി എപ്പിസോഡുകൾ പ്ലേ ആകുന്നത് ഒഴിവാക്കാനാണ് ഈ ഫീച്ചർ. തെരഞ്ഞെടുക്കപ്പെട്ട നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾക്ക് മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാക്കുന്നത്. അധികം വൈകാതെ തന്നെ സംവിധാനം എല്ലാ പതിപ്പുകളിലും എത്തും.