വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 2 ഫെബ്രുവരി 2021 (15:49 IST)
വിവാഹത്തിൽ ജാതകത്തിനാണ് പ്രധാന്യം എങ്കിലും പൊതുവെ ചില നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് പുരുഷൻമാരുടെ ജീവിതത്തിൽ കൂടുതൽ സന്തോഷവും സംതൃപ്തിയും നൽകും. അത്തരത്തിൽ ഒരു നക്ഷത്രമാണ് മകയിരം. മകയിരം നക്ഷത്രമുള്ള പെൺകുട്ടിയെ ജീവിത സഖിയായി കിട്ടുന്നത് പുരുഷന് ജീവിതത്തിൽ ഉയർച്ചയും സന്തോഷവും സംതൃപ്തിയും നൽകും. മകയിരം നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികൾ വിശ്വസ്തതയുടെ ആൾരൂപങ്ങളാവും. എന്നതിനാലാണ് ഇത്. പങ്കാളിയെ കുറ്റങ്ങളും കുറവുകളും അറിഞ്ഞ് സ്നേഹിക്കുന്നവരായിരിക്കും മകയിരം നക്ഷത്രർത്തിൽ ജനിച്ചവർ. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇവർ താങ്ങായി നിൽക്കും. ജീവിതകാലം മുഴുവനും നല്ല സുഹൃത്തായി ഭർത്താവിനെ കാണുന്നവരായിരിക്കും മകയിരം നക്ഷത്രത്തിൽ ജനിച്ചവർ.