സിപിഐയിൽ ഭിന്നതയുണ്ടാക്കാൻ നോക്കേണ്ടെന്ന് പന്ന്യൻ; തന്റെ പ്രസ്‌താവന വളച്ചൊടിച്ചെന്ന് ഇസ്‌മയിൽ‌

സിപിഐയിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ നോക്കേണ്ടെന്ന് പന്ന്യൻ

Pannyan raveendran , Thomas chandy , Praksh babu , KE Ismayil , CPI , CPM , കെഇ ഇസ്മയില്‍ , പ്രകാശ് ബാബു , തോമസ് ചാണ്ടി , ദേശാഭിമാനി , പന്ന്യൻ രവീന്ദ്രൻ
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 18 നവം‌ബര്‍ 2017 (13:45 IST)
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കുന്നതിനുള്ള ശ്രമം വേണ്ടെന്ന് പന്ന്യൻ രവീന്ദ്രൻ. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കെ ഇ.ഇസ്‌മയിലിന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, പാർട്ടി നിലപാടിനെതിരെ താൻ പ്രതികരിച്ചുവെന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയതാന്നും അത്തരത്തിലൊരു പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നും കെ.ഇ.ഇസ്മയിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് തങ്ങൾ കൂട്ടായാണ് എടുത്തത്. എൽ.ഡി.എഫ് സംസ്ഥാന സമിതിയുടെ യോഗത്തിൽ ഇക്കാര്യം പാർട്ടി വ്യക്തമാക്കിയെന്നും ഇസ്മയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :