സിപിഐയിൽ പാളയത്തിൽ പോര് തുടരുന്നു; സംഘടനാപരമായ അറിവില്ലായ്മയാണ് ഇസ്മയിലിനെന്ന് പ്രകാശ് ബാബു

ഇസ്മയിലിന് സംഘടനാ രീതികൾ അറിയില്ലെന്ന് പ്രകാശ് ബാബു

Thomas chandy , Praksh babu , KE Ismayil , CPI , CPM , കെഇ ഇസ്മയില്‍ , പ്രകാശ് ബാബു , തോമസ് ചാണ്ടി , ദേശാഭിമാനി
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 18 നവം‌ബര്‍ 2017 (11:01 IST)
തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലിയുള്ള പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട മുതിര്‍ന്ന സിപിഐ നേതാവും പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗവുമാ‍യ കെഇ ഇസ്മയിലിനെ തള്ളി അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്ത്. സംഘടനാപരമായ അറിവില്ലായ്മയാണ് ഇസ്മയിലിനെന്നാണ് പ്രകാശ് ബാബു പറഞ്ഞത്. കഴിഞ്ഞദിവസത്തെ ഇസ്മയിലിന്റെ വിമര്‍ശനം ജാഗ്രത കുറവ് മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

കെ.ഇ.ഇസ്മയിലിന്റെ വിമര്‍ശനങ്ങള്‍ ഈ മാസം 22ന് ചേരുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയില്‍ ഒരുതരത്തിലുള്ള ചേരിതിരിവുമില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. വെള്ളിയാഴ്ചയാണ് സിപിഐ സംസ്ഥന നേതൃത്വത്തിന്റെ നിലപാടുകളെ തള്ളി കെ.ഇ. ഇസ്മയിൽ രംഗത്തെത്തിയത്.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്ന കാര്യം തന്നോട് പറഞ്ഞിരുന്നുവെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ല. ഈ തീരുമാനം സിപിഐ ചര്‍ച്ച ചെയ്യും. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല. പ്രശ്നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പറഞ്ഞിട്ടുണ്ടെന്നും ഇസ്മയിൽ ചൂണ്ടിക്കാട്ടിയിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :