കോവളം|
Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (14:34 IST)
നിരോധിത പാന്‍ മസാല വില്‍പ്പന നടത്തവേ കോവളം സ്വദേശിയെ പിടിച്ചതിനെ തുടര്‍ന്ന് വന്‍ പാന്‍ മസാല ശേഖരം കണ്ടെത്തി. കോവളം ചിറയില്‍ പാലത്തിനു സമീപം സ്റ്റേഷനറി കട നടത്തുന്ന സജു കുമാര്‍ എന്ന 45 കാരനാണു പൊലീസ് വലയിലായത്.
തമിഴ് നാട്ടില്‍ നിന്നു കടത്തി കൊണ്ടുവന്ന പാന്‍ മസാല ശേഖരത്തിനു അരലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറ്ഞ്ഞു. പ്രദേശത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ സ്ഥിരമായി വന്നുപോകാറുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.