കോഴിക്കോട്|
Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (17:00 IST)
പെരുവണ്ണാമൂഴിയില്‍ വന്‍ സ്‌ഫോടകവസ്‌തു ശേഖരം പിടിച്ചു. 170 ഡിറ്റണേറ്ററുകളും 300 ലധികം ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് പിടിച്ചെടുത്തത്. അലമ്പാറ ക്വാറിക്ക് സമീപം ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക ശേഖരം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ് നടത്തിയത്.