സെക്രട്ടേറിയറ്റിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് സന്ദേശം; അരിച്ചു പെറുക്കി ഉദ്യോഗസ്ഥര്‍ - ഒടുവില്‍ പൊലീസ് അന്വേഷണം

 police , secretariate , fake call , പൊലീസ് , ആത്മഹത്യ , സ്‌ത്രീ , സഭാ തര്‍ക്കം , സെക്രട്ടേറിയറ്റ്
തിരുവനന്തപുരം| Last Updated: വ്യാഴം, 1 ഓഗസ്റ്റ് 2019 (20:27 IST)
സെക്രട്ടേറിയറ്റിന് മുകളില്‍ നിന്നും ചാടി ചെയ്യുമെന്ന അജ്ഞാത സന്ദേശം പൊലീസിനെയും സുരക്ഷാ ജീവനക്കാരെയും മണിക്കൂറുകളോളം സമ്മര്‍ദ്ദത്തിലാക്കി. ഇന്ന് വൈകിട്ട് നാലരയോടെയാണ് ഒരു സ്‌ത്രീയുടെ വ്യാജ ടെലിഫോൺ സന്ദേശം ലഭിച്ചത്.

വിവാദമായ ഓര്‍ത്തഡോക്‍സ് - യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയ മന്ത്രിസഭാ ഉപസമിതി യോഗം സെക്രട്ടേറിയറ്റില്‍ ചേരുന്നതിനിടെ ആണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫോണ്‍ സന്ദേശം വന്നത്. രണ്ടാം അനക്‍സില്‍ നിന്നും ചാടി മരിക്കുമെന്ന് പറഞ്ഞ ശേഷം ഫോണ്‍ കട്ടാക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും കെട്ടിടം അരിച്ചു പെറുക്കി. സെക്രട്ടേറിയറ്റിലെ സുരക്ഷാ ജീവനക്കാരും പരിശോധനയില്‍ സ്ഥലത്ത് വ്യാപകമായ പരിശോധന നടത്തി.

കെട്ടിടത്തിന്റെ എല്ലാ ഭാഗത്തും പരിശോധന നടത്തിയെങ്കിലും സംശയം തോന്നിക്കുന്ന ആരെയും കണ്ടെത്താനായില്ല. ഇതോടെ ഫോണ്‍ സന്ദേശം വന്ന നമ്പരില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :