അനുബന്ധ വാര്‍ത്തകള്‍
- കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
- തന്നെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയെന്ന പെണ്‍കുട്ടിയുടെ പരാതി വ്യാജമെന്ന് പൊലീസ്
- ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
- ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം: പ്രതി അറസ്റ്റില്‍
- മകളെ പീഡിപ്പിച്ച പിതാവിന് 45 വര്‍ഷം തടവ് ശിക്ഷ
പാണ്ടിക്കാട്ടെ പോക്‌സോ കേസ് ഇരയ്ക്ക് പീഡനം: 3 പേര്‍ കൂടി അറസ്റ്റില്‍
പാണ്ടിക്കാട്: പാണ്ടിക്കാട്ടെ വിവാദമായ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരു യുവതി ഉള്‍പ്പെടെ മൂന്നു പേരെക്കൂടി അറസ്‌റ് ചെയ്തു. പാണ്ടിക്കാട് മുഴക്കല്ല് റഹ്നയെ (21) പാണ്ടിക്കാട് പൊലീസാണ് അറസ്‌റ് ചെയ്തത്.
ഇതിനൊപ്പം വെള്ളുവങ്ങാട് വെട്ടിക്കാട്ടിരി സ്വദേശി സാദിഖിനെ (46) കരുവാരക്കുണ്ട് പോലീസും വണ്ടൂര്‍ പോലീസ് പ്രായപൂര്‍ത്തി ആകാത്ത മറ്റൊരാളെയും അറസ്‌റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട 44 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ അറസ്റ്റിലായവരുടെ എണ്ണം 27 ആയി.