തിരുവനന്തപുരം|
jibin|
Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (17:53 IST)
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനമില്ലാതെ മത്സരിക്കുന്നവര്‍ക്കെതിരെ ഇന്നുതന്നെ നടപടിയെടുക്കുമെന്നു സിപിഎം. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും പൂര്‍ണ സംതൃപ്തിയ്യൂണ്ടെന്നും കൊല്‍ക്കത്തില്‍ ചേരുന്ന പാര്‍ട്ടി പ്ലീനത്തില്‍ കേരളത്തില്‍ നിന്ന് 88 പേര്‍ പങ്കെടുക്കുമെന്നും സംസ്ഥാന സമിതി വ്യക്തമാക്കി.
സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണു പ്രശ്നമുള്ളത്. പത്രിക പിന്‍വലിക്കാത്തവര്‍ക്കെതിരെ ഇന്നു തന്നെ നടപടിയെടുക്കും. വിമതരായി നില്‍ക്കുന്നവരെ പുറത്താക്കാനാണ് തീരുമാനമായത്.
വി.എസ്. അച്യുതാനന്ദന്‍, എസ്. രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എംഎ ബേബി എന്നിവര്‍ സംസ്ഥാനത്തു പ്രചരണത്തിന് നേതൃത്വം നല്‍കുമെന്നും സംസ്ഥാന സമിതി അറിയിച്ചു.