കണ്ണൂര്‍|
JOYS JOY|
Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2015 (15:12 IST)
കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മുന്‍സിപ്പാലിറ്റിയിലെ പത്തു വാര്‍ഡുകളിലെ
സി പി എം സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സ്ഥാനാര്‍ത്ഥികളാകാന്‍ തയ്യാറായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട്ടില്‍ ബന്ദിയാക്കി വെച്ചാണ് സി പി എം വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു.
ആന്തൂര്‍ മുന്‍സിപ്പാലിറ്റിയിലെ പത്തു വാര്‍ഡുകളില്‍ നിന്ന് സി പി എം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് സുധാകരന്റെ വിവാദപ്രസ്താവന. മത്സരിക്കാന്‍ ആളെ കിട്ടാത്തതിന് സി പി എമ്മിനെ കുറ്റം പറയരുതെന്നാണ് സി പി എമ്മിന്റെ മറുപടി.
അതിനിടെ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് ഒരു സി പി എം സ്ഥാനാര്‍ത്ഥി കൂടി ഇന്ന് വിജയമുറപ്പാക്കി. ഇതോടെ ആകെയുള്ള 28 വാര്‍ഡുകളില്‍
11 വാര്‍ഡുകളില്‍ സി പി എം വിജയമുറപ്പാക്കി.
വെള്ളിക്കീല്‍ വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രികയാണ് സൂക്ഷ്‌മ പരിശോധനയില്‍ തളളിയത്.
ആവശ്യമെങ്കില്‍ ഭീഷണിയെ തുടര്‍ന്ന് പിന്മാറിയവരുടെ പേര് പുറത്തുവിടാമെന്നും സുധാകരന്‍ പറഞ്ഞു.
ആന്തൂരില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികളെല്ലാം വനിതകളാണ്.