Breaking News: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി

പുലര്‍ച്ചെ രണ്ടരയോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ കണ്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്

Pancharakolly Tiger Killed
രേണുക വേണു| Last Modified തിങ്കള്‍, 27 ജനുവരി 2025 (08:19 IST)
Pancharakolly Tiger Killed

Breaking News: കല്‍പ്പറ്റ പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഓപ്പറേഷന്‍ സംഘം തെരച്ചില്‍ നടത്തുന്നതിനിടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. എങ്ങനെയായിരിക്കും കടുവ കൊല്ലപ്പെട്ടതെന്ന് വിദഗ്ധമായ പരിശോധനകള്‍ക്കു ശേഷമേ വ്യക്തമാകൂ.

പുലര്‍ച്ചെ രണ്ടരയോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ കണ്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയാണ് ആളെക്കൊല്ലി കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. പിലാക്കാവ് എന്ന സ്ഥലത്തുനിന്നാണ് കടുവയുടെ ജഡം കണ്ടെത്തിയത്.

'കടുവ തീര്‍ന്നു. ഞങ്ങള്‍ക്കു സന്തോഷായി. ഇനി ഞങ്ങളുടെ കുട്ട്യോള്‍ക്ക് സ്‌കൂളിലൊക്കെ പോകാം, ഞങ്ങക്ക് ജോലിക്കും പോകാം. നല്ല സന്തോഷായി ഞങ്ങള്‍ക്ക്,' നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ നാട്ടുകാരന്‍ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :