എ കെ ജെ അയ്യർ|
Last Modified ശനി, 25 ജനുവരി 2025 (19:04 IST)
തൃശൂർ: ജപ്പാനിൽ ഡ്രൈവർ ജോലി വാഗ്ദാനം നൽകി 3 ലക്ഷം തട്ടിയെടുത്ത കേസിൽ 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുശേരി ചിറ്റിശേരി കരയാം വീട്ടിൽ വിനോദാണ് പോലീസ് പിടിയിലായത്.
തൃശൂർ സ്വദേശിയിൽ നിന്നാണ് വിനോദ് പണം തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ടിലൂടെ നൽകിയ പണമോ ജോലിയോ ലഭിക്കാതയ തോടെ പോലീസിൽ പരാതി നൽകി. തുടർന്നാണ് പോലീസ് വിനോദിനെ
അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ ഇരിങ്ങാലക്കുട , കാട്ടൂർ, കൊടുങ്ങല്ലൂർ പോലീസ് സ്റേഷൻകളിൽ കേസുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയതിനാണ് പല കേസുകളുമുള്ളത്. ഈയിടെയാണ് വിനോദ് റിമാൻഡിൽ നിന്ന് ജാമ്യത്തിലിറങ്ങിയത്.