പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം പുരോഗമിക്കുന്നു

പത്തനംതിട്ട| ശ്രീനു എസ്| Last Updated: തിങ്കള്‍, 25 മെയ് 2020 (12:34 IST)

പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ സംരക്ഷണ ഭിത്തി നിര്‍മാണം പുരോഗമിക്കുന്നു. ജലസേചന വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. 3.86 കോടി രൂപയുടെ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ മാര്‍ച്ച് 10ന് ആരംഭിച്ച നിര്‍മാണം 50 ശതമാനത്തിലധികം
പൂര്‍ത്തിയായിക്കഴിഞ്ഞു.

സംരക്ഷണഭിത്തിയുടെ നിര്‍മാണം മേയ് 31 പണി പൂര്‍ത്തിയാക്കുകയായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ പണികള്‍ നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ വീണ്ടും നിര്‍മാണ പ്രവര്‍ത്തങ്ങള്‍ പുനഃരാരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് മാസത്തിന് മുന്‍പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പമ്പാനദി തീരസംരക്ഷണമാണ് ഗാബിയോണ്‍ പ്രൊട്ടക്ഷന്‍ വാളിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം വെള്ളപ്പൊക്കത്തില്‍ പമ്പാനദിയില്‍ അടിഞ്ഞ ചെളിയും മാലിന്യവും നീക്കം ചെയ്യുന്നതിനായി ജലസേചന വകുപ്പിന്റെ അനുമതിയായി. 44കടവുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2.25 കോടിരൂപയുടെ പദ്ധതിക്കാണ് അനുമതിയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :