ഒന്നുമറിയാത്ത പാവം; പാമോലിന്‍ അഴിമതി കേസില്‍ ഉമ്മൻചാണ്ടിക്ക് പങ്കില്ലെന്ന് സർക്കാർ കോടതിയില്‍

പാമോലിന്‍ കേസില്‍ ഉമ്മൻചാണ്ടിയ്‌ക്ക് പങ്കില്ലെന്ന് സർക്കാർ അഭിഭാഷകൻ

palmolein case , oommen chandy , congress , government , V.S. Achuthanandan , ഉമ്മന്‍ ചാണ്ടി , വിജിലന്‍‌സ് , പമോലിന്‍ കേസ് , സര്‍ക്കാര്‍ , കോടതി
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 17 ഓഗസ്റ്റ് 2016 (21:10 IST)
വിവാദമായ പാമോലിൻ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സർക്കാർ. കേസിൽ ഉമ്മൻചാണ്ടിയ്‌ക്ക് പങ്കില്ലെന്ന് സർക്കാർ അഭിഭാഷകൻ തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ വ്യക്തമാക്കി. അദ്ദേഹത്തിന് കേസില്‍ പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

കേസിലെ പ്രതി പിജെ തോമസിന്റെ വിടുതൽ ഹർജി വാദത്തിനിടെയാണ് പ്രോസികൂഷന്റെ പരാമർശം. ഇതുവരെ കേസിൽ നടത്തിയ മൂന്ന് അന്വേഷണത്തിന്റെ റിപ്പോർട്ടും പ്രോസികൂഷൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. രണ്ട് അന്വേഷണത്തിലും ഉമ്മൻചാണ്ടി പ്രതിയായിരുന്നില്ല.

1991-92 കാലത്ത് കെ കരുണാകരൻ സർക്കാർ രാജ്യാന്തര വിപണിയിലെ വിലയേക്കാളധികം നൽകി ഒരു മലേഷ്യൻ കമ്പനിയിൽനിന്ന് പാമൊലിൻ ഇറക്കുമതി ചെയ്തതിലൂടെ സംസ്ഥാനത്തിന് രണ്ടു കോടിയിലധികം രൂപ നഷ്ടം സംഭവിച്ചുവെന്നായിരുന്നു കേസ്. അഴിമതി ആരോപണം നടക്കുമ്പോൾ ധനമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി കേസിലെ 23മത്
സാക്ഷിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :