പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം തെറ്റായിരുന്നെന്ന് ജിജി തോംസണ്‍

Last Modified ചൊവ്വ, 2 ജൂണ്‍ 2015 (15:58 IST)
കെ കരുണാകരന്‍ സര്‍ക്കാരിന്റെ പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം തെറ്റായിരുന്നെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജിജി തോംസണ്‍ ഇക്കാര്യം പറഞ്ഞത്.

ഇക്കാര്യത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ കേസിലാണ് തന്നെ പ്രതിയാക്കി 25 വര്‍ഷമായി കേസ് നടത്തുന്നതെന്നും ജിജി തോംസണ്‍ പറഞ്ഞു.പാമോലിന്‍ ഇറക്കുമതി ചെയ്ത കാലത്ത് സപ്ളൈകോ എംഡിയായിരുന്നു ജിജി തോംസണ്‍.
1997ലാണ് പാമോലിന്‍ ഇറക്കുമതി സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസില്‍ കരുണാകരനൊപ്പം പ്രതികളായി ഏഴുപേരില്‍ ഒരാളാണ് ജിജി തോംസണ്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :