1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Paliyekkara Toll rate

പാലിയേക്കര ടോള്‍ നിരക്കില്‍ 10 രൂപ വരെ വര്‍ധിക്കും; നാളെ മുതല്‍ പ്രാബല്യത്തില്‍

Paliyekkara Toll rate
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നാളെ മുതല്‍ നിരക്ക് വര്‍ധന. അഞ്ച് രൂപ മുതല്‍ 10 രൂപ വരെയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. കാര്‍, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് നിരക്കില്‍ മാറ്റമില്ല. ബസ്, ട്രക്ക്, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് അഞ്ച് രൂപയുടെ വര്‍ധനയുണ്ടാകും. 
 
ദിവസം ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് എല്ലാ വിഭാഗങ്ങള്‍ക്കും അഞ്ച് മുതല്‍ 10 രൂപ വരെ വര്‍ധിക്കും. 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മാസത്തേക്കുള്ള നിരക്ക് 150 രൂപയായും 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള നിരക്ക് 300 രൂപയായും തുടരും. 
 
പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ 
 
കാര്‍, വാന്‍, ജീപ്പ് വിഭാഗം - ഒരു ഭാഗത്തേക്ക് 90 രൂപ (മുന്‍ നിരക്കില്‍ മാറ്റമില്ല) 
 
കാര്‍, വാന്‍, ജീപ്പ് വിഭാഗം ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 140 രൂപ (നേരത്തെ 135 രൂപയായിരുന്നു) 
 
ചെറുകിട വാണിജ്യ വാഹനങ്ങള്‍ - ഒരു ഭാഗത്തേക്ക് 160 രൂപ (മുന്‍ നിരക്കില്‍ മാറ്റമില്ല) 
 
ചെറുകിട വാണിജ്യ വാഹനങ്ങള്‍ ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 240 രൂപ (മുന്‍ നിരക്ക് 235) 
 
ബസ്, ട്രക്ക് ഒരു ഭാഗത്തേക്ക് 320 രൂപ (മുന്‍ നിരക്ക് 315) 
 
ബസ്, ട്രക്ക് ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 480 രൂപ (മുന്‍ നിരക്ക് 475) 
 
മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഒരു ഭാഗത്തേക്ക് 515 രൂപ (മുന്‍ നിരക്ക് 510) 
 
മള്‍ട്ടി ആക്‌സില്‍ ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 775 രൂപ (മുന്‍ നിരക്ക് 765) 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കഴിഞ്ഞുപോയത് ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ്, സെപ്റ്റംബറിൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷ