വേമ്പനാട്ടുകായലില്‍ മത്സ്യബന്ധനത്തിനു പോയ രണ്ടുപേരെ കാണാതായി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (08:16 IST)
വേമ്പനാട്ടുകായലില്‍ മത്സ്യബന്ധനത്തിനു പോയ രണ്ടുപേരെ കാണാതായി. വൈക്കം തലയാഴം സ്വദേശികളായ ജനാദ്ദനന്‍, പ്രദീപന്‍ എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും മത്സ്യ ബന്ധനത്തിന് പോയത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

അതേസമയം കണ്ണൂരില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പ്പൊട്ടി രണ്ടുപേരെ കാണാതായിട്ടുണ്ട്. അറബിക്കടലില്‍ നിന്നുള്ള കാറ്റ് ശക്തമാകുകയാണ്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :