1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

Palakkad
പാലക്കാട് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. ചെത്തല്ലൂര്‍ തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ യഹീയയുടെ മകള്‍ ഫാത്തിമ ഹനാന്‍ ആണ് മരിച്ചത്. 22 വയസായിരുന്നു. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എംഎസ്സി സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍. ചെമ്മാണിയോട്ട സ്വദേശി ആസിഫ് ആണ് ഭര്‍ത്താവ്. ഞായറാഴ്ച വൈകുന്നേരം കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെയാണ് അപകടം സംഭവിച്ചത്. പിന്നാലെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. 
അടുത്ത ലേഖനം
'ഞാന്‍ ചെറുപ്പക്കാരനാണ്, ഇനിയും ജീവിതമുണ്ട്'; കോടതിയില്‍ നാടകീയ രംഗങ്ങള്‍, സിംപതി പിടിച്ചുപറ്റാന്‍ ശ്രമവുമായി കിരണ്‍ കുമാര്‍