'ഞാന്‍ ചെറുപ്പക്കാരനാണ്, ഇനിയും ജീവിതമുണ്ട്'; കോടതിയില്‍ നാടകീയ രംഗങ്ങള്‍, സിംപതി പിടിച്ചുപറ്റാന്‍ ശ്രമവുമായി കിരണ്‍ കുമാര്‍

രേണുക വേണു| Last Modified ചൊവ്വ, 24 മെയ് 2022 (13:31 IST)
വിസ്മയ കേസ് പ്രതി കിരണ്‍ കുമാര്‍ കോടതിയില്‍ യാതൊരു കുറ്റബോധവുമില്ലാതെയാണ് വിധി പ്രസ്താവം കേള്‍ക്കാന്‍ നിന്നത്. വിസ്മയ ആത്മഹത്യ ചെയ്തതാണെന്നും തനിക്ക് അതില്‍ യാതൊരു പങ്കുമില്ലെന്നും കിരണ്‍ കുമാര്‍ ആവര്‍ത്തിച്ചു. ശിക്ഷ വിധിക്കുമ്പോള്‍ തന്റെ പ്രായം പരിഗണിക്കണെന്നായിരുന്നു കിരണ്‍ കുമാറിന്റെ പ്രധാന ആവശ്യം. പ്രായം വളരെ കുറവാണെന്നും ഇനിയും ജീവിതമുണ്ടെന്നും അതിനാല്‍ കോടതി ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നും കിരണ്‍ കുമാര്‍ ആവശ്യപ്പെട്ടു. തന്റെ അച്ഛനും അമ്മയും പ്രായമായവരാണ്. അവര്‍ അസുഖബാധിതരാണ്. അവരെ ശുശ്രൂഷിക്കാന്‍ വേറെ ആരുമില്ല. അതുകൊണ്ട് അക്കാര്യങ്ങളെല്ലാം പരിഗണിച്ചായിരിക്കണം ശിക്ഷയെന്നും കിരണ്‍ കുമാര്‍ ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :