1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local news

കൃഷി ഉണക്ക് ഭീഷണി: നാളെ വാളയാര്‍ ഡാം തുറക്കും

Dam
പാലക്കാട്: വാളയാര്‍ ജലസേചന പദ്ധതി പ്രദേശങ്ങളായ അട്ടപ്പള്ളം, ചുള്ളിമട ഭാഗങ്ങളിലെ കൃഷി ഉണക്ക് ഭീഷണി നേരിടുന്നതിനാല്‍ ജൂണ്‍ 30 രാവിലെ എട്ടിന് വാളയാര്‍ ഡാം കനാല്‍ ഷട്ടറുകള്‍ നിയന്ത്രിത അളവില്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ജൂലൈ ഒന്നിന് വൈകുന്നേരം വരെയാണ് ഷട്ടറുകള്‍ തുറക്കുക. കൃഷിനാശം സംഭവിക്കാതിരിക്കാനായി അസിസ്റ്റന്റ് എന്‍ജിനീയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പദ്ധതി ഉപദേശക സമിതി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അടുത്ത ലേഖനം
വഴിയില്‍വച്ച് തര്‍ക്കമായി, കിരണ്‍ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ വിസ്മയ വേറൊരു വീട്ടില്‍ ഓടിക്കയറി; വെളിപ്പെടുത്തല്‍