കോട്ടൂരിലെ സന്ദര്‍ശകരുടെ കണ്ണിലുണ്ണി ശ്രീക്കുട്ടി ചരിഞ്ഞു

ശ്രീനു എസ്| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (11:28 IST)
കോട്ടൂരിലെ സന്ദര്‍ശകരുടെ കണ്ണിലുണ്ണി കുട്ടിയാന ശ്രീക്കുട്ടി ചരിഞ്ഞു. ഇന്നലെ രാവിലെയാണ് പെട്ടെന്ന് മരണം സംഭവിച്ചത്. 2019ല്‍ തെന്‍മല വനമേഖലയില്‍ ഒഴുക്കില്‍ പെട്ട് പരിക്കു പറ്റിയ നിലയിലാണ് ശ്രീക്കുട്ടിയെ കണ്ടെത്തിയത്. നവംബര്‍ എട്ടിനാണ് ആനക്കൂട്ടിയെ കോട്ടൂര്‍ കേന്ദ്രത്തിലെത്തിച്ചത്.

സന്ദര്‍ശകരുടെ വീഡിയോകളും ചിത്രങ്ങളും വഴിയാണ് ശ്രീകുട്ടി പ്രശസ്തയായത്. രണ്ടുദിവസമായി അസ്വസ്തതകള്‍ പ്രകടിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :