പാലാ ഉപതെരഞ്ഞെടുപ്പ്: എൻ ഹരി എൻഡിഎ സ്ഥാനാർത്ഥി

ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (07:53 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായ എന്‍ ഹരി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ പാലായിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ഹരി. തെരഞ്ഞെടുപ്പില്‍ ഹരി 24,800 വോട്ട് പാലായില്‍ പിടിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഹരിയെ കൂടാതെ യുവമോര്‍ച്ച നേതാവ് ലിജിനാണ് പരിഗണനയിലുണ്ടായിരുന്ന മറ്റൊരു പേര്.

സീറ്റില്‍ താത്പര്യമറിയിച്ച് പിസി തോമസും പിന്തുണച്ച് പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു. ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാല്‍ അത് ഗുണം ചെയ്യുമെന്നാണ് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടത്. തനിക്ക് കാര്യമായ സ്വാധീനം ഉള്ള മണ്ഡലമാണ് പാലായെന്നും അഭിപ്രായം മുഖവിലയ്‌ക്കെടുക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

എന്നാൽ‍, സീറ്റ് ബിജെപിയുടേത് ആയതിനാല്‍ വിട്ടുകൊടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :