പാലായില്‍ മാണി സി കാപ്പന്‍ ?; പ്രവര്‍ത്തനം സജീവമാക്കി ഇടത് ക്യാമ്പ് - തീരുമാനമാകാതെ യുഡിഎഫ്

 pala by election , ldf candidate , mani c kappan , jose k mani , മാണി സി കാപ്പന്‍ , എന്‍ സി പി , സി പി എം , ജോസഫ്
കോട്ടയം| Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2019 (16:05 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍സിപി നേതാവ് മാണി സി കാപ്പൻ ഇടതു മുന്നണി സ്ഥാനാര്‍ഥി ആയേക്കും. ബുധനാഴ്‌ച എൻസിപി നേതൃയോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി തീരുമാനിച്ച ശേഷം ഇടതു മുന്നണിയെ കാര്യങ്ങള്‍ ധരിപ്പിക്കും.

എൻസിപിയില്‍ ചേരിപ്പോര് നിലനില്‍ക്കുന്നുണ്ടെങ്കിലും മണ്ഡലത്തില്‍ എൽഡിഎഫ് പ്രവര്‍ത്തനം സജീവമാക്കി. താഴേത്തട്ട് മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ പാലായില്‍ ചേര്‍ന്ന സി പി എം നേതൃയോഗങ്ങളില്‍ തീരുമാനമായി. മന്ത്രിമാര്‍ക്ക് ഉള്‍പ്പടെ തെരഞ്ഞെടുപ്പ് ചുമതല നല്‍കി താഴേത്തട്ടിൽ ശക്തമായ പ്രവര്‍ത്തനത്തിനാണ് ഇടതു മുന്നണി ഒരുങ്ങുന്നത്.

അതേസമയം, സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ചേർന്ന യുഡിഎഫ് യോഗം തീരുമാനമാകാതെ പിരിഞ്ഞു. സ്ഥാനാര്‍ഥി ആരാകണമെന്ന ചര്‍ച്ച തുടരാന്‍ യോഗത്തിൽ തീരുമാനമായി. ജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :