തിരുവനന്തപുരം|
VISHNU.NL|
Last Modified ശനി, 22 നവംബര്‍ 2014 (19:04 IST)
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലുള്ള
പത്‌മതീര്‍ത്ഥക്കുളത്തില്‍ ഭക്ഷ്യാവശിഷ്‌ടവും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് നിരോധിച്ച് ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ ഉത്തരവിട്ടു. മഹാലക്ഷ്‌മി, സുദര്‍ശന ഓഡിറ്റോറിയങ്ങളില്‍ നിന്ന് വന്‍തോതില്‍ മാലിന്യം കുളത്തില്‍ നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്.
മാലിന്യനിക്ഷേപം മൂലം കുളത്തിന് പടിഞ്ഞാറുവശത്തുള്ള സംരക്ഷണഭിത്തിക്ക് നാശമുണ്ടാകുന്നുമുണ്ട്. ഇത് മേഖലയിലെ ചരിത്രപ്രധാനമായ കെട്ടിടങ്ങളുടെ സുരക്ഷക്കും ഭീഷണിയാണ്. ക്ഷേത്രാചാരങ്ങള്‍ക്കും മറ്റുമായി ശുദ്ധമായി സൂക്ഷിക്കേണ്ട തീര്‍ത്ഥജലം അശുദ്ധമാകുകയും മത്സ്യസമ്പത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുകയും ചെയ്യുന്നു.
ആയതിനാല്‍ ബന്ധപ്പെട്ട ഓഡിറ്റോറിയങ്ങളുടെ ഭാരവാഹികള്‍ പത്‌മതീര്‍ത്ഥക്കുളത്തില്‍ ഭക്ഷ്യമാലിന്യം നിക്ഷേപിക്കുന്നത് അവസാനിപ്പിച്ച് മറ്റെവിടെയെങ്കിലും സുരക്ഷിതമായി സംസ്‌കരിക്കണമെന്നും കളക്‌ടര്‍ ഉത്തരവില്‍ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.