റയില്‍‌വേ സ്റ്റേഷന്‍ വൃത്തികേടാക്കല്ലേ... പോക്കറ്റ് കീറും!

തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (11:50 IST)
രാജ്യത്തേ റയില്‍‌വേ സ്റ്റേഷനുകള്‍ ഭൂരിഭാഗവും വൃത്തിഹീനമാണെന്ന് എല്ലാവര്‍ക്കുമറിയാ. അതിനു കാരണം യാത്രക്കാര്‍ ഭക്ഷണാവശിഷ്ടങ്ങളും മറ്റ് ചവറുകളും സ്റ്റേഷനില്‍ ഉപേക്ഷിക്കുന്നതാണ് കാരണം. റയില്‍‌വേ ജീവനക്കാരേയും കുറ്റവിമുക്തരാക്കുന്നില്ല്. എന്നാല്‍ ഇനി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഏവരും ഒന്നു മടിക്കുമെന്നുറപ്പാണ്. അല്ലെങ്കില്‍ സ്വന്തം പോക്കറ്റ് കാലിയാകുമെന്ന് മാത്രമല്ല കോടതി കയറി ഇറങ്ങേണ്ടി വരികയും ചെയ്യും.

റെയില്‍വേ സ്‌റ്റേഷനുകളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 500 രൂപയാണ് ഇനി ഈടാക്കുക. മാത്രമല്ല റെയില്‍വേ കോടതി വഴി നിയമനടപടിയും നേരിടേണ്ടിവരും. ഇത്തരക്കാരെ കൈയ്യോടെ പിടിക്കാനായി എല്ലാ റെയില്‍വേസ്‌റ്റേഷനുകളിലും കാമറ സജ്ജമാക്കും. റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സുനില്‍ബാജ്‌പേയ് അറിയിച്ചതാണിക്കാര്യം.

റെയില്‍വേ സ്‌റ്റേഷനുകളില്‍ മാലിന്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ട്വിറ്റര്‍ വഴി അധികാരികളെ അറിയിക്കാനുള്ള സംവിധാനത്തിനും തുടക്കമിട്ടു. മൊബൈലില്‍ പകര്‍ത്തിയ ചിത്രം സ്ഥലം രേഖപ്പെടുത്തി #tvcdrive എന്ന വിലാസത്തില്‍ ആര്‍ക്കുവേണമെങ്കിലും അയക്കാം. മാലിന്യം നീക്കിയശേഷം സ്ഥലത്തിന്റെ ചിത്രം മറുപടിയായി ട്വിറ്ററില്‍ ഇടുമെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റേഷനുകളില്‍ വിവരം അറിയിക്കാനുള്ള സംവിധാനവും ഉണ്ടാകും.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഗാന്ധിജയന്തിയുടെ മുന്നോടിയായി തിരുവനന്തപുരം ഡിവിഷനുകീഴിലെ റെയില്‍വേ സ്‌റ്റേഷനുകളിലും പരിസരങ്ങളിലും ശുചീകരണ, ബോധവത്കരണ പരിപാടികളും തുടങ്ങി. ജിവനക്കാരും സന്നദ്ധപ്രവര്‍ത്തകരും സംഘടനകളും വിദ്യാര്‍ഥികളും ചേര്‍ന്ന് റെയില്‍വേസ്‌റ്റേഷനുകളിലെ ശുചീകരണ പരിപാടിക്ക് തുടക്കമിട്ടത്.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :