വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നത് കോണ്‍ഗ്രസ്, തൃശൂരിലെ ജനം ബുദ്ധിയുള്ളവരെന്ന് പത്മജ

Padmaja venugopal
Padmaja venugopal
അഭിറാം മനോഹർ| Last Modified ബുധന്‍, 5 ജൂണ്‍ 2024 (17:19 IST)
ജാതി കളിക്കുന്നതും വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുന്നതും കോണ്‍ഗ്രസാണെന്നും കേരളത്തില്‍ ഇനിയും താമര വിരിയുമെന്നും ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ജനങ്ങള്‍ക്ക് ബിജെപിയോട് വെറുപ്പില്ല. മതം പറഞ്ഞാല്‍ മാത്രമെ രക്ഷയുള്ളുവെന്ന് കണ്ട് ജനങ്ങളെ തമ്മിലടുപ്പിക്കുന്നത് കോണ്‍ഗ്രസാണെന്നും പത്മജ പറഞ്ഞു.

തൃശൂരിലെ തോല്‍വിക്ക് ശേഷം സഹോദരനായ കെ മുരളീധരനുമായി സംസാരിച്ചിട്ടില്ലെന്നും രാഷ്ട്രീയപരമായി രണ്ട് ചേരികളിലാണെങ്കിലും ഇപ്പോഴും അദ്ദേഹം തനിക്ക് സഹോദരന്‍ തന്നെയാണെന്ന് പത്മജ പറഞ്ഞു. തൃശൂരിലെ ജനങ്ങള്‍ നല്ല ബുദ്ധിയുള്ളവരാണ്. സുരേഷ് ഗോപിയെ പോലൊരു മനുഷ്യസ്‌നേഹിക്ക് രാഷ്ട്രീയത്തിനപ്പുറം ബന്ധങ്ങളുണ്ട്. ഒരു വിഭാഗത്തിനും അദ്ദേഹത്തിനോട് അകല്‍ച്ചയില്ലെന്നതിന്റെ തെളിവാണ് തൃശൂരിലെ ഏഴില്‍ ആറ് മണ്ഡലങ്ങളിലും ബിജെപി ലീഡ് ചെയ്തത്. ജാതി പറയുന്നത് കോണ്‍ഗ്രസ് മാറ്റിയില്ലെങ്കില്‍ ആ സംവിധാനം അധികനാള്‍ ഓടില്ലെന്നും പത്മജ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :