നിമിഷ സജയന് സൈബറാക്രമണം, സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ കമന്റ് ബോക്‌സ് പൂട്ടി നടി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 ജൂണ്‍ 2024 (15:23 IST)
തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിച്ചതോടെ നടി നിമിഷ സജയനും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. നടിയുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് സുരേഷ് ഗോപി അനുകൂലികളുടെ സൈബറാക്രമണം. നിമിഷിക്കെതിരെ തിരിയാനുള്ള കാരണം ഒരു വൈറല്‍ വീഡിയോയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സംസാരിച്ച വാക്കുകളാണ് ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.'തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി'എന്ന് നടി പറയുന്ന ഭാഗമാണ് വൈറലായത്. തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ സുരേഷ് ഗോപി വിജയിച്ചതോടെ നടിയുടെ വാക്കുകള്‍ ട്രോള്‍ പേജുകളില്‍ നിറഞ്ഞു.

ഒരുപാട് ട്രോള്‍ മീമുകളും നിമിഷക്കെതിരെ
പ്രചരിക്കുന്നുണ്ട്. വാക്കുകള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണ്ടേ അംബാനെ തുടങ്ങിയ കമന്റുകള്‍ ആണ് നിറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :