പത്മപുരസ്‌ക്കാരത്തിന് കേരളത്തിന്റെ ശുപാര്‍ശ പട്ടികയില്‍ ഇത്തവണയും ശ്രീകുമാരന്‍ തമ്പിയില്ല; പട്ടികയില്‍ എംകെ സാനുവും ബെന്യാമിനും ഇടം നേടി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (14:35 IST)
പത്മപുരസ്‌ക്കാരത്തിന് കേരളത്തിന്റെ ശുപാര്‍ശ പട്ടികയില്‍ ഇത്തവണയും ശ്രീകുമാരന്‍ തമ്പിയില്ലായിരുന്നു. അതേസമയം സാഹിത്യകാരന്മാരായ എംകെ സാനു, ബെന്യാമിന്‍, ടി പന്മനാഭന്‍, സി രാധാകൃഷ്ണന്‍ എന്നിവര്‍ ഇടം നേടിയിരുന്നു. ആകെ കേരളം ശുപാര്‍ശ ചെയ്ത 19 പേരില്‍ 3 പേര്‍ ക്രിസ്തീയപുരോഹിതന്മാര്‍ ആയിരുന്നു. കേന്ദ്രം ഇത്തവണ പത്മശ്രീ നല്‍കയവരില്‍ ശിവഗിരി നാരായണ ഗുരുകുലത്തിലെ മുനിനാരായണ പ്രസാദാണ് ഉള്‍പ്പെട്ടത്.

പത്മഭൂഷണിനായി കേരളം നിര്‍ദ്ദേശിച്ചതില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മീസ് കാതോലിക്കാ ബാവ യും ഉള്‍പ്പെട്ടിരുന്നു. മമ്മൂട്ടി, ഷാജി എന്‍.കരുണ്‍, പി.ആര്‍.ശ്രീജേഷ് എന്നിവരുടെ പേരും പത്മഭൂഷണില്‍ ഉണ്ടായിരുന്നു. പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനായി കേരളം നിര്‍ദേശിച്ചത് എം.ടി.വാസുദേവന്‍ നായരെ മാത്രമാണ്. കലാരംഗത്തുനിന്ന് മൂന്നു പേരെയാണ് സംസ്ഥാന സര്‍ക്കാര്‍ ശൂപാര്‍ശ ചെയ്തത്. ഫാ. പോള്‍ പൂവത്തിങ്കലിനെയും സൂര്യകൃഷ്ണ മൂര്‍ത്തിയെയും സദനം കൃഷ്ണന്‍കുട്ടിയേയും നിര്‍ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :