യുവതിയോട് അപമര്യാദയായി പെരുമാറി: അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 1 ഫെബ്രുവരി 2024 (18:19 IST)
യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. എറണാകുളം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ആളൂര്‍ രംഗത്തെത്തി. പരാതി കെട്ടിച്ചമച്ചതാണെന്ന് ആളൂര്‍ പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പുള്‍പ്പെടുത്തിയാണ് കേസ്. ബിജു ആന്റണി ആളൂര്‍ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 1999ലാണ് ആളൂര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. ക്രിമിനല്‍ കേസുകളാണ് ഇദ്ദേഹം പ്രധാനമായും എടുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :