ഇത് അരിക്കൊമ്പനാണോ? റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ മാനന്തവാടി നഗരത്തില്‍; നിരോധനാജ്ഞ

മാനന്തവാടിയില്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Wild Elephant
രേണുക വേണു| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (10:11 IST)
Wild Elephant

വയനാട് മാനന്തവാടി ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയാണ് നഗരത്തില്‍ പരിഭ്രാന്തി പരത്തുന്നത്. ആന കോടതി വളപ്പിലും കയറി. കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനയെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ വനത്തിലേക്ക് തിരികെ കയറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. നഗരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

മാനന്തവാടിയില്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളിലെത്തിയ കുട്ടികളെ പുറത്തിറങ്ങാതെ സുരക്ഷിതമായി നിര്‍ത്തണം. വീട്ടില്‍ നിന്നിറങ്ങാത്ത കുട്ടികള്‍ സ്‌കൂളിലേക്ക് പുറപ്പെടരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :