1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. P Sreeraamakrioshnan

പി സി ജോർജ് നിയമസഭയുടെ അന്തസ്സ് പാതാളത്തോളം താഴ്ത്തി: സ്പീക്കർ

വാർത്ത
ജന്ധർ ഭിഷപ്പിനെതിരെ ആരോപനം ഉന്നയിച്ച കന്യാസ്ത്രീകളെ അമപാനിച്ചതിൽ പി സി ജോർജ് എം എൽ എക്കെതിരെ രൂക്ഷ വിമർശനവുമായി നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. പി സി ജോർജ് നിയമസഭയുടെ അന്തസ്സ് പാതാളത്തോളം താഴ്ത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പി സി ജോർജിനോട് വിശദീകരണം തേടുമെന്നും സ്പീക്കർ വ്യക്തമാക്കി. 
 
അതേസമയം പി സി ജോർജ് എം എൽ എയ്‌ക്ക് ഡൽഹിക്ക് വരാൻ പണമില്ലെന്ന് എഴുതി നൽകിയാൽ പണം നൽകാം എന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ വ്യക്തമാക്കി. ഇരയായ കന്യാസ്‌ത്രീയെ പരിഹസിച്ച പി സി ജോർജ്ജിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും രേഖാ ശർമ്മ പറഞ്ഞു. 
 
അടുത്ത ലേഖനം
മറ്റൊരാളുടെ അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കേണ്ട; എസ് ബി ഐ പുതിയ തീരുമാനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്