വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം: പി രാജീവ്‌ എംപി

പി രാജീവ്‌ എംപി,കണ്ണൂര്‍,പിണറായി വിജയന്‍
കണ്ണൂര്‍| VISHNU.NL| Last Modified ശനി, 21 ജൂണ്‍ 2014 (17:11 IST)
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരനാറി പ്രയോഗത്തിനെതിരെ പി രാജീവ് എം പി യുടെ പരോക്ഷ വിമര്‍ശനം. പ്രസ്താവനകളില്‍ വാക്കുകളുടെ തെരഞ്ഞെടുക്കല്‍ പ്രധാനമെന്ന്‌ പി രാജീവ്‌ പറഞ്ഞു.

തെറ്റായ വാക്ക്‌ ഉപയോഗിച്ചാല്‍ അത്‌ സൃഷ്ടിക്കുന്ന ആഘാതം വളരെ കാലത്തേയ്ക്ക്‌ നീണ്ടു നില്‍ക്കും. വാക്കുകളുടെ ഉപയോഗത്തില്‍ സൂക്ഷ്മമായ പൊളിച്ചെഴുത്ത്‌ ആവശ്യമാണെന്നും രാജീവ്‌ പറഞ്ഞു.

കണ്ണൂരില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :