കണ്ണൂര്‍|
VISHNU.NL|
Last Modified വെള്ളി, 6 ജൂണ്‍ 2014 (12:12 IST)
സോളാര്‍ കേസിലെ പ്രതി സരിതാ നായരുമായി ബന്ധപ്പെട്ട ആരോപണത്തില്‍ എപി അബ്ദുള്ളക്കുട്ടിക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ കണ്ണൂര്‍ ഡിസിസിയുടെ അടിയന്തര യോഗത്തില്‍ തീരുമാനിച്ചു.
മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമാവാന്‍ അബ്ദുള്ളക്കുട്ടിയോട് നിര്‍ദ്ദേശിച്ചതായും ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അബ്ദുള്ളക്കുട്ടിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എല്ലാം തന്നെ അടിസ്ഥാനരഹിതമാണ്. അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചിട്ടില്ല.
ഡിസിസി നേതൃത്വത്തിനെതിരെ പരാതിയും നല്‍കിയിട്ടില്ല. ഇത്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാദ്ധ്യമങ്ങള്‍ പിന്മാറണമെന്നും സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
രാജി വാര്‍ത്ത തെറ്റാണെന്നും ഡിസിസിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടിയും പറഞ്ഞു. താന്‍ പ്രതിസന്ധിയില്‍ ആയപ്പോഴെല്ലാം പാര്‍ട്ടിയും ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും തനിക്കൊപ്പം നിന്നതായും അബ്ദുള്ളക്കുട്ടി പറഞ്ഞു.