കണ്ണൂര്‍|
VISHNU.NL|
Last Modified വെള്ളി, 6 ജൂണ്‍ 2014 (10:28 IST)
ഡിസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അടിയന്തരയോഗം ചേരുന്നു. എപി അബ്ദുള്ളക്കുട്ടി എല്‍എയ്ക്കെതിരേ സോളാര്‍ കേസ് പ്രതി
സരിത എസ് നായര്‍ നല്‍കിയ പരാതി ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യോഗത്തില്‍ വച്ച് പരാതി തെളിയുന്നത് വരെ അബ്ദുള്ളക്കുട്ടിക്കൊപ്പം ഉറച്ച് നില്‍ക്കാന്‍ യോഗം തീരുമാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തേ അബ്ദുള്ളക്കുട്ടി തന്നെ പാര്‍ട്ടിയും നേതൃത്വവും ഒറ്റപ്പെടുത്തുന്നു എന്ന് കാട്ടി മുഖ്യമന്ത്രിയെ കണ്ടിരുന്നു. വൈകാരികമായി വിഷയത്തോട് പ്രതികരിച്ച സംഭവത്തിന്റെ വിശദാംശങ്ങള്‍ കെപിസിസി പ്രസിഡന്റ് സിധീരന്‍ ഏരാഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തേ തുടര്‍ന്നാണ് ഡിസിസി യോഗം ചേരുന്നത്.
അതേസമയം കെ സുധാകാരനും പി രാമകൃഷ്ണനും തമ്മിലുള്ള വിഷയവും ഇരുവരേയും ഒറ്റക്ക് കണ്ട് സംസാരിച്ച് പരിഹരിക്കണമെന്നും സുധീരന്റെ നിര്‍ദ്ദേശമുണ്ട്.
യോഗത്തിന് ശേഷം ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍, മുതിര്‍ന്ന നേതാവ് കെ.സുധാകരന്‍, അബ്ദുള്ളക്കുട്ടി എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തും.
യോഗത്തില്‍ എഐസിസി ഭാരവാഹിയായ സതീശന്‍ പാച്ചേനിയും പങ്കെടുക്കുന്നുണ്ട്.