പി രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി പ്രകടനം; തൃപ്പൂണിത്തുറയില്‍ പ്രകടനവും പോസ്റ്ററുകളും

പി രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി പ്രകടനം; തൃപ്പൂണിത്തുറയില്‍ പ്രകടനവും പോസ്റ്ററുകളും

കൊച്ചി| aparna shaji| Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (11:34 IST)
സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എം പിയു‌മായ
പി.രാജീവിനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രകടനം നടന്നു. ഇടക്കൊച്ചിയിലാണ് പ്രകടനം നടത്തിയത്. രാജീവിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിലെമ്പാടും പോസ്റ്റര്‍ പ്രചരണവും നടക്കുന്നുണ്ട്.

പാർട്ടി പ്രവര്‍ത്തകരുടെ ആവശ്യം സംസ്ഥാന നേതൃത്വം അവഗണിക്കുന്നതായി പ്രവര്‍ത്തകര്‍ ആരോപിച്ചു. സി പി എം മിന്റെ എറണാകുളം ജില്ലയിൽ ഏകദേശം എല്ലാ സീറ്റികളിലും സ്ഥാനാർത്ഥികളെ സംബന്ധിച്ച് തീരുമാനമായെങ്കിലും തൃപ്പൂണിത്തുറയുടേയും കളമശേരിയുടേയും കാര്യത്തില്‍ ഇതുവരെ ധാരണയായില്ല. തൃപ്പൂണിത്തുറയില്‍ പി രാജീവ് മത്സരിക്കണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. നിലവിലെ ജില്ലാസെക്രട്ടറി പി രാജീവിന് മത്സരിക്കാന്‍ സംസ്ഥാനക്കമ്മിറ്റി അനുവാദം നല്‍കിയിരുന്നില്ല.

തൃക്കാക്കരയില്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെഎന്‍ ഉണ്ണികൃഷ്ണന്‍, പെരുമ്പാവൂരില്‍ നിലവിലെ എംഎല്‍എ സാജുപോള്‍,
പിറവത്ത് മുന്‍ എംഎല്‍എ എംജെ ജേക്കബ്, എറണാകുളത്ത് ജില്ലാക്കമ്മിറ്റിയംഗം എം അനില്‍കുമാര്‍, ആലുവയില്‍ ഏരിയാ സെക്രട്ടറി വി സലിം, വൈപ്പിന്‍ മണ്ഡലത്തില്‍ സംസ്ഥാനക്കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ എസ് ശര്‍മ്മ, കൊച്ചിയില്‍ ഏരിയാസെക്രട്ടറിയായ കെജെ മാക്‌സി എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് സെക്രട്ടറിയേറ്റ് യോഗം അംഗീകാരം നല്‍കി.
ഈ ആഴ്ച തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :