യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം; ഡിവൈഎഫ്ഐ പ്രവർത്തകനും സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരുമടക്കം നാലു പേർ അറസ്റ്റിൽ

സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അനീഷ്, ശരത്, മുൻ സിപിഎം പഞ്ചായത്ത് അംഗം പ്രകാശൻ, ഡിവൈഎഫ്ഐ പ്രവർത്തകൻ സുനിൽ എന്നിവരാണ് പിടിയിലായത്.

ചേപ്പാട് , കൊലപാതകം, അറസ്റ്റ്, സി പി എം,ഡിവൈഎഫ്ഐ cheppad, murder, arrest, CPM, DYFI
ചേപ്പാട്| Sajith| Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (08:27 IST)

യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ടു സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരടക്കം നാലു പേർ പിടിയില്‍‍‌. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അനീഷ്, ശരത്, മുൻ സിപിഎം പഞ്ചായത്ത് അംഗം പ്രകാശൻ, പ്രവർത്തകൻ സുനിൽ എന്നിവരാണ് പിടിയിലായത്. ഇനിയും കൂടുതല്‍ പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ആളുകള്‍ ഭാര്യയുടെയും അമ്മയുടെയും കൺമുന്നിൽ വച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഏവൂർ വടക്കു സുനിൽഭവനം സുനിൽകുമാർ (28)നെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :