karkidakam 1: രാമായണമാസത്തെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള മാസമായി ആർഎസ്എസ് കാണുന്നു, ഫെയ്സ്ബുക്ക് കുറിപ്പുമായി പി ജയരാജൻ

അഭിറാം മനോഹർ| Last Updated: ഞായര്‍, 17 ജൂലൈ 2022 (14:39 IST)
മലയാളികൾ ഔഷധമാസമോ രാമായണമാസമോ ആയി കണക്കാക്കുന്ന കർക്കിടകമാസത്തെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള മാസമായി സംഘപരിവാർ കാണുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഏറെക്കാലമായി കേരളത്തിലെ വീടുകളിൽ കർക്കിടകത്തിൽ രാമായണ പാരായണം ഉണ്ടെങ്കിലും സമീപകാലത്തുണ്ടായ മാറ്റം ഈ ശീലത്തെ ഹിന്ദുത്വവത്കരിച്ച് വർഗീയത പരത്താനുള്ള സംഘപരിവാർ ശ്രമമാണെന്നും ആർഎസ്എസിൻ്റെ രാമനും ഹനുമാനുമെല്ലാം ക്രുദ്ധരായാണ് കാണപ്പെടുന്നതെന്നും പോസ്റ്റിൽ ജയരാജൻ പറയുന്നു.

പി ജയരാജൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

കർക്കടകം തുടങ്ങുന്നു. പഞ്ഞമാസമെന്ന് പണ്ട് കർക്കടകത്തിനൊരു വിളിപ്പേരുണ്ട്. കർഷകർ ചിങ്ങത്തിലെ വിളവിന് കാത്തിരിക്കുന്ന കാലം. ഇന്ന് കർക്കടകത്തിൽ പ്രത്യേകമായൊരു പഞ്ഞമൊന്നുമില്ല. കോവിഡ് കാലത്തു പോലും മലയാളികളെ പട്ടിണി കിടത്താതെ സംരക്ഷിക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ഉള്ളപ്പോൾ കർക്കടക ദാരിദ്ര്യവുമില്ല. പക്ഷേ മറ്റു രണ്ടു പേരുകൾ കൂടി കർക്കടകത്തിനുണ്ട്. ഒന്ന് ഔഷധ മാസം, രണ്ട് രാമായണമാസം.
മലയാളിയുടെ പഴയ ജീവിതചര്യയിൽ പ്രധാനമായിരുന്നു കർക്കടകചികിൽസ. വറുതിക്കാലത്തെ മലയാളി നേരിട്ടിരുന്നത് നാട്ടിലെ ഔഷധങ്ങൾ കൊണ്ടു കൂടിയായിരുന്നു. മഴക്കാലരോഗങ്ങൾക്ക് ഈ ചികിൽസകൾ രോഗപ്രതിരോധശേഷി നൽകും. കർക്കടകക്കഞ്ഞി എന്ന ഔഷധക്കഞ്ഞി ദഹനത്തെയും വർഷകാലത്തെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നതാണ്. ചിങ്ങമാസത്തെയും ഓണത്തെയും ആരോഗ്യമുള്ള ശരീരവും മനസ്സുമായി എതിരേൽക്കാനുള്ള തയ്യാറെടുപ്പു കൂടിയാണ് കർക്കടകത്തിലെ ചികിത്സകൾ.

കർക്കടകത്തിൻ്റെ മറ്റൊരു വിളിപ്പേര് രാമായണമാസം എന്നാണ്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് കർക്കടകമാസത്തിൽ പാരായണം ചെയ്യുന്ന പതിവ് മലയാളികൾക്കുണ്ട്. ഏറെക്കാലമായി കേരളത്തിലെ വീടുകളിൽ ഇത് ചെയ്തു വരുന്നെങ്കിലും സമീപകാലത്തുണ്ടായ മാറ്റം ഈ ശീലത്തെ ഹിന്ദുത്വവൽക്കരിച്ച് വർഗീയത പരത്താനുള്ള സംഘപരിവാർ ശ്രമമാണ്. രാമായണകഥക്ക് നിരവധി പാഠഭേദങ്ങളുണ്ട്. രാമനെ ലോകാഭിരാമനായ രാമനായും ഹനുമാനെ ഭക്ത ഹനുമാനായും ആണ് രാമായണത്തിൽ വായിക്കുക. പക്ഷേ ആർ എസ് എസിൻ്റെ രാമൻ വില്ലുകുലച്ച് യുദ്ധം ചെയ്യാൻ നിൽക്കുന്ന രാമനും ക്രുദ്ധനായി നിൽക്കുന്ന ഹനുമാനുമാണ്. എല്ലാറ്റിലും ക്രൂരതയും ഹിംസയും ചേർക്കലാണ് ആർ എസ് എസ് പരിപാടി. രാമായണപാരായണത്തെയും അവർ കാണുന്നത് അങ്ങനെയാണ്.


ഇതേ സമീപനമാണ് കഴിഞ്ഞ ദിവസം പുതിയ പാർലമെൻ്റിനു മുന്നിലെ അശോകസ്തംഭത്തിലെ സിംഹങ്ങളെ മാറ്റി ചിത്രീകരിച്ചതിലും കാണാനാവുക. സാരാനാഥിലെ അശോകസ്തംഭമാണ് ഇന്ത്യയുടെ ദേശീയ ചിഹ്നം. അതിലെ സിംഹങ്ങൾക്ക് ശാന്തിയും കരുണയുമാണ് ഭാവം. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പുതിയ അശോകസ്തംഭത്തിലെ സിംഹങ്ങൾ ഗർജ്ജിക്കുകയാണ്. ദേശീയ ചിഹ്നത്തിൽ വരെ സ്വന്തം ക്രൗര്യം കുത്തിനിറക്കുകയാണ് സംഘപരിവാർ. കർക്കടകമാസത്തെയും ഔഷധമാസമോ രാമായണമാസമോ ആയി കാണാതെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വർഗീയമാസമായി അവർ കാണുന്നു. നമ്മുടെ രാഷ്ട്രീയജാഗ്രതയാണ് അവരോടുള്ള പ്രതിരോധം.പാരമ്പര്യത്തിലെ നന്മയെ പിന്തുടരുക , വർത്തമാന കാലത്തെ തിന്മയെ എതിർക്കാനുള്ള്‌ കരുത്തു നേടുക.

കർക്കടകപ്പിറവിയിൽ എല്ലാവർക്കും ആശംസകൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം ...

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍
ഇന്നലെ വൈകിട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിനു സമീപം പൊലീസ് യുവതിയുടെ കാര്‍ കണ്ടു

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍
കേരളത്തില്‍ മാത്രമാണ് നിലവില്‍ സിപിഎമ്മിനു സംസ്ഥാന ഭരണം ഉള്ളത്. അതിനാല്‍ കേരളത്തിലെ ...

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ...

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത
പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യുവി നിരക്ക് 10 ആണ്. കോട്ടയത്ത് ഒന്‍പത്

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി ...

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. പിന്നാലെ യുവാവിനെ ...

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ...

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി
ബാങ്കിംഗ് സമയത്തിനിടെ ഒരു പ്രധാനകാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് സ്റ്റേറ്റ് ബാങ്ക് ...