അനുബന്ധ വാര്‍ത്തകള്‍
- എട്ടുവയസ്സുകാരിയെ ക്രൂരമായി തല്ലിച്ചതച്ചു; അമ്മയുടെ കാമുകൻ അറസ്റ്റിൽ
- ‘കെവിനേയും അനീഷിനേയും തട്ടിക്കൊണ്ട് പോകുന്നത് നേരിൽ കണ്ടു’- ഷാനുവിനെതിരെ അനീഷിന്റെ അയൽവാസി പിസി ജോസഫിന്റെ മൊഴി
- സിനിമാക്കാരനല്ലേ, ലോലഹൃദയനല്ലേ... എവിടൊക്കെ മക്കളുണ്ടെന്ന് ആര്‍ക്കറിയാം: ജഗതിയെപ്പറ്റി പി സി ജോര്‍ജ്ജ്
- മന്ത്രവാദത്തിന് സ്ത്രീ സാന്നിധ്യം, മനുഷ്യക്കുഞ്ഞിനേയും കുരുതി കൊടുത്തു!- കൂട്ടക്കൊലയയുടെ അറപ്പുളവാക്കുന്ന അറിയാക്കഥകൾ
- ‘ചൂട് മാറും മുമ്പേ മൃതദേഹങ്ങളെ അപമാനിച്ചു, ആദ്യം അനീഷ് പിന്നീട് ബിനീഷ്; ഒടുവില്‍ ആസിഡൊഴിച്ചു’ - പ്രതികളുടെ പ്രവര്‍ത്തികള്‍ ഭയപ്പെടുത്തുന്നത്
പി സി ജോര്‍ജ്ജിന്റെ ശബ്ദത്തില്‍ സിഐക്ക് ഭീഷണി; സംശയം തോന്നിയ പൊലീസ് ജോര്‍ജ്ജിനെ വിളിച്ചപ്പോള്‍ കളി മാറി!
പി സി ജോര്‍ജ്ജ് എംഎല്‍എ എന്ന് പറഞ്ഞു പൊന്‍കുന്നം സിഐയെ ഫോണിലൂടെ വിളിച്ചു ഭീഷണിപ്പെടുത്തിയ വിരുതനെ പൊലീസ് വലയിലാക്കി. തോണിപ്പാറ മുത്തുവയല് അനീഷ് എന്ന മുപ്പത്തിമൂന്നുകാരനാണ് അറസ്റ്റിലായത്.
ഭാര്യയെ സ്ഥിരമായി മര്‍ദ്ദിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് അനീഷിനെ പൊന്‍കുന്നം സിഐ വിളിപ്പിച്ചു ചോദ്യം ചെയ്തിരുന്നു. ഈ സംഭവത്തോട് അനുബന്ധിച്ചാണ് അനീഷ് പി സി ജോര്‍ജ്ജിന്റെ ശബ്ദത്തില്‍ അനീഷിനെ സഹായിക്കണമെന്ന് സിഐയോട് ആവശ്യപ്പെട്ടത്. അനീഷ് സ്റ്റേഷനിലെത്തുമെന്നും ഇയാള്‍ തനിക്ക് വേണ്ടപ്പെട്ടവനാണെന്നും ഫോണിലൂടെ പറഞ്ഞു.
എന്നാല്‍ സംശയം തോന്നിയ പൊലീസ് പി സി ജോര്‍ജ്ജുമായി ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ കോള്‍ വ്യാജമാണെന്ന് മനസിലാക്കി. അല്പസമയത്തിനു ശേഷം സ്റ്റേഷനിലെത്തിയ അനീഷിനെ പൊലീസ് കൈയോടെ പൊക്കി. തന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് താന്‍ സിഐയെ വിളിച്ചതെന്ന് സമ്മതിച്ചു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.