കമിതാക്കള്‍ ഹോട്ടലില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (18:39 IST)
പട്ടത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജ് ബര്‍മാ റോഡില്‍ താമസം അഖില്‍ എസ്. ഹരി (24), തൃശൂര്‍ പൂത്തോട് മാടമ്പി ഹൌസില്‍ രേഷ്മാ രവീന്ദ്രന്‍ (22) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടത്.

ഹോട്ടല്‍ റൂം വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അഖിലിന്‍റെ മൃതദേഹം ബാത്ത്റൂമില്‍ തൂങ്ങിയ നിലയിലും രേഷ്മയുടെ മൃതദേഹം കട്ടിലിലുമാണു കണ്ടത്.

വിവരം അറിഞ്ഞ് മ്യൂസിയം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് തയ്യാറാക്കി. തമിഴ്നാട്ടിലെ ഒരു സ്വകാര്യ കോളേജില്‍ ഇരുവരും നേരത്തേ ബി.എസ്.സി നഴ്സിംഗിനു പഠിച്ചിരുന്നതായി പൊലീസ് അറിയിച്ചു. മുറിയില്‍ നിന്ന് വിഷക്കുപ്പി, സിറിഞ്ച് എന്നിവ കണ്ടെടുത്തു.

അഖില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓണ്‍കോളജി അവസാന വിദ്യാര്‍ത്ഥിയും രേഷ്മ പട്ടം എസ്.യു.റ്റി ആശുപത്രിയിലെ നഴ്സിംഗ് ട്രെയിനിംഗ് വിദ്യാര്‍ത്ഥിയുമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :