രൂപേഷിനും ഷൈനയ്ക്കുമെതിരെ യു എ പി എ ചുമത്തി

കൊച്ചി| JOYS JOY| Last Modified ബുധന്‍, 20 മെയ് 2015 (16:19 IST)
മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനും ഷൈനയ്ക്കുമെതിരെ കൊച്ചി സി ബി ഐ കോടതി ചുമത്തി. അടുത്തമാസം പത്താം തിയതി വരെ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രത്യേക സി ബി എഇ കോടതി ജഡ്‌ജിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്.

ഇരുവരെയും ഇന്ന് തൃക്കാക്കരയിലുള്ള ജയിലിലേക്ക് കൊണ്ടു പോകും. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു കനത്ത സുരക്ഷയില്‍ രണ്ടുപേരെയും കോടതിയില്‍ എത്തിച്ചത്.

അതേസമയം, കേരള പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അപേക്ഷ നല്കിയിട്ടുണ്ട്. ഈ അപേക്ഷ മറ്റന്നാള്‍ കോടതി പരിഗണിക്കും. രണ്ടു പെണ്‍മക്കളും രൂപേഷിനെയും ഷൈനയെയും കാണാന്‍ കോടതിയില്‍ എത്തിയിരുന്നു.

കഴിഞ്ഞ മൂന്നു ദിവസമായി പൊലീസ് തടവറയില്‍
പീഡിപ്പിക്കുകയാണെന്നും ഭക്ഷണം നല്കുന്നില്ലെന്നും രണ്ടുതവണ തങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ കണ്ടതു കൊണ്ടാണ് അത് നടക്കാതെ പോയതെന്നും ഷൈന പറഞ്ഞു. സി ബി ഐ കോടതിയില്‍ രൂപേഷിനെയും ഷൈനയെയും ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ഷൈന മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്.

എന്നാല്‍, മുദ്രാവാക്യം വിളികളുമായാണ് രൂപേഷ് പൊലീസ് വണ്ടിയില്‍ നിന്നിറങ്ങി കോടതിയിലേക്ക് ഹാജരാകാനായി പോയത്. ആദിവാസികള്‍ക്ക് ഭൂമിയും പട്ടയവും നല്കുക, പശ്ചിമഘട്ടസംരക്ഷണ സമിതി സിന്ദാബാദ് എന്നിങ്ങനെ ആയിരുന്നു മുദ്രാവാക്യം വിളികള്‍.

മാവോയിസ്‌റ്റ് നേതാവ് മല്ലരാജറെഡ്ഢിക്കും ഭാര്യക്കും ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്ത് കൊടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് മാവോയിസ്‌റ്റ് നേതാക്കളായ രൂപേഷ് - ഷൈന ദമ്പതികളെ ബുധനാഴ്ച കൊച്ചി സി ബി ഐ കോടതിയില്‍ ഹാജരാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :