Kerala Weather: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല

രേണുക വേണു| Last Modified ശനി, 8 ജൂണ്‍ 2024 (09:13 IST)

Kerala Weather: കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ...

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി
പാകിസ്ഥാനെതിരെ കടുത്ത നയതന്ത്ര നടപടികള്‍ ഇന്ത്യ സ്വീകരിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും ...

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍
നടപടി എടുക്കാതിരുന്നാല്‍ താന്‍ വെറുതെ ഇരിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: ...

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം
കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ...

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം
തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്