ഓപ്പറേഷൻ പി ഹണ്ടിൽ റിട്ട.എസ്.ഐയും കുടുങ്ങി

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (19:43 IST)
പാലക്കാട്: കുട്ടികളുടെ അശ്ളീല വീഡിയോ കാണുക, പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിൽ റിട്ടയേഡ് എസ്.ഐ യും കുടുങ്ങി. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ 59 കേന്ദ്രങ്ങളിലായി നടന്ന റെയ്ഡിലാണ് റിട്ടയേഡ് എസ്.ഐ കുരുക്കിയത്.

പാലക്കാട്ടെ കോട്ടായി കരിയങ്കോട് സ്വദേശി എന്ന 60 കാരനാണ് പിടിയിലായത്. അറസ്റ്റിൽ ഭയന്നതിനെ തുടർന്ന് നിന്കുവേദന അംഭവപ്പെടുകയും പോലീസ് കസ്റ്റഡിയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കയും ചെയ്തിട്ടുണ്ട്. ജില്ലയിൽ ഒട്ടാകെ 25 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനു ഉപയോഗിക്കുന്ന ലാപ്‌ടോപ്പുകൾ മൊബൈൽ ഫോണുകൾ എന്നിവയും പോലീസ് പിടികൂടി.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സൈബർ ഡോം, ഇന്റർപോൾ എന്നിവരാണ് പൊലീസിന് കൈമാറിയത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ മൂന്നു പേർ സമാനമായ കേസുകളിൽ പിടിയിലായിരുന്നു

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :