1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. oommenc handy , janasamparka paripadi

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് തൃശൂരില്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായ കരുതല്‍ 2015 ഇന്ന് തൃശൂരില്‍ നടക്കും. തേക്കിന്‍കാട് മൈതാനിയില്‍ രാവിലെ ഒമ്പത് മണിയോടെ പരിപാടി ആരംഭിക്കും. മുഖ്യമന്ത്രി ജനങ്ങളില്‍നിന്നു നേരിട്ടു പരാതികള്‍ സ്വീകരിക്കും. ഓണ്‍ലൈനായി ലഭിച്ച 9500ല്‍ അധികം അപേക്ഷകളില്‍ ഏറ്റവും മുന്തിയ പരിഗണന അര്‍ഹിക്കുന്ന 110 പേരെ മുഖ്യമന്ത്രി ആദ്യം കാണും. 5000ല്‍ അധികം ഉദ്യോഗസ്ഥരെയാണ് പരാതിക്കാരെ കാണുന്നതിനായി നിയോഗിച്ചിരിക്കുന്നത്. 
 
കളക്ടറേറ്റ്, റവന്യൂ ഡിവിഷന്‍ ഓഫീസ്, താലൂക്ക് ഓഫീസുകള്‍ എന്നിവയ്ക്കായി പ്രത്യേക കൌണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടിയുടെ സുരക്ഷയ്ക്കായി രണ്ട് എസിപിമാരുടെ നേതൃത്വത്തില്‍ 11 ഡിവൈഎസ്പിമാര്‍, 16 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 100 സബ് ഇന്‍സ്പെക്ടര്‍മാര്‍, 700 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 50 വനിതാ പോലീസ് ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ സേവനത്തിനുണ്ടാകും. 
 
About Writer
jibin